മുംബൈ: ചൈന ആസ്ഥാനമായ ഹുറുണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ഈ വര്‍ഷത്തെ ആഗോള സമ്പന്ന പട്ടികയില്‍ മലയാളികളില്‍ ഒന്നാമനായി പ്രമുഖ വ്യവസായി എംഎ യൂസഫലി. 520 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ആഗോള പട്ടികയില്‍ 445-ാം സ്ഥാനമാണ് അദ്ദേഹത്തിന്. സമ്പന്ന പട്ടകയില്‍ കൊട്ടക് മഹീന്ദ് ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഉദയ് കൊട്ടക്കിനാണ് മുന്നേറ്റം. 1,500 കോടി ഡോളറിന്റെ (ഏതാണ്ട് 1.04 ലക്ഷം കോടി രൂപ) ആസ്തിയുമായി ആഗോള തലത്തില്‍ 91-ാം സ്ഥാനത്താണ് അദ്ദേഹം.
ഇന്ത്യക്കാരില്‍ അദ്ദേഹത്തിനു മുകളില്‍ മൂന്നു പേരാണ് ഉള്ളത്. ബാങ്കിങ് വ്യവസായ മേഖലയില്‍ ഉദയ് കൊട്ടക്കിനെക്കാള്‍ വലിയ ശതകോടീശ്വരന്മാരുണ്ടെങ്കിലും സ്വന്തം നിലയില്‍ വളര്‍ന്നവരില്‍ മുന്നില്‍ അദ്ദേഹമാണെന്ന് ഹുറുണ്‍ റിപ്പോര്‍ട്ട് ചീഫ് റിസര്‍ച്ചറും ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ അനസ് റഹ്മാന്‍ ജുനൈദ് പറയുന്നു.
ഇത്തവണത്തെ സമ്പന്ന പട്ടികയില്‍ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ ആമസോണിന്റെ മേധാവി ജെഫ് ബെസോസാണ്. 56-കാരനായ അദ്ദേഹത്തിന്റെ ആസ്തി 14,000 കോടി ഡോളറാണ്. ഇന്ത്യക്കാരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് മുന്നിട്ട് നില്‍കുന്നത്. 10,200 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
Discussion about this post