കലാപ ഭൂമിയായി ഡല്‍ഹി; സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കു കൂടി വെടിയേറ്റു; ഒരുമാസം നിരോധനാജ്ഞ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അക്രമികള്‍ കടകള്‍ക്ക് തീയിട്ടു. ഗോകുല്‍പുരി മേഖലയിലാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയുടെ വടക്കുക്കിഴക്കന്‍ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 7 പേര് കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മൗജ്പൂര്‍, ബജന്‍പൂര്‍, ജാഫ്രാബാദ് തുടങ്ങിയ മേഖലകളില്‍ സംഘര്‍ഷം തുടരുകയാണ്.

അതിനിടെ സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നിലവില്‍ രണ്ട് കമ്പനി ദ്രുതകര്‍മ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Exit mobile version