ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അക്രമത്തില്‍ ഇപ്പോള്‍ മരണസംഖ്യ ഏഴായി ഉയര്‍ന്നിരിക്കുകയാണ്. കൊല്ലപ്പട്ട ആറുപേര്‍ നാട്ടുകാരും ഒരാള്‍ ഹെഡ് കോണ്‍സ്റ്റബിളുമാണ്. സംഘര്‍ഷങ്ങളില്‍ 105 പേര്‍ക്ക് പരുക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ്.
ഇതിനിടയില്‍ പരിക്കേറ്റവരെ ജനഗണമന പാടിക്കുന്ന വീഡിയോ വൈറലാവുകയാണ്. പോലീസും അക്രമികളും ചേര്‍ന്നാണ് പരിക്കേറ്റ് താഴെ വീണവരെ ലാത്തികൊണ്ട് കുത്തി ദേശീയ ഗാനം പാടിക്കുന്നത്. ഇവരെ ജനഗണമന പാടിക്കുന്നതിനൊപ്പം പോലീസ് തന്നെ വിഡിയോയും പകര്‍ത്തുന്നുണ്ട്. മര്‍ദനമേറ്റ് അവശരായവരെ വീണ്ടും ലാത്തി കൊണ്ട് കുത്തുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
When the protector turns perpetrator, where do we go?!
Shame on @DelhiPolice for disrespecting the value of human life. Is this how the Delhi Police fulfills its Constitutional duty to show respect to our National Anthem?
(Maujpur, 24 Feb)#ShameOnDelhiPolice #DelhiBurning pic.twitter.com/QVaxpfNyp5— Shaheen Bagh Official (@Shaheenbaghoff1) February 25, 2020
Discussion about this post