ആഗ്ര: ആഗ്രയിലെത്തി താജ്മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫസ്റ്റ്ലേഡി മെലാനിയ ട്രംപും. ഉത്തർപ്രദേശിലെ ഖേരിയ എയർ ബെയ്സിലെത്തിയ അദ്ദേഹത്തെ ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് ട്രംപും ഭാര്യയും ആഗ്രയിലെത്തിയത്. വിമാനത്താവളത്തിൽ ട്രംപിനെ സ്വീകരിക്കാൻ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ 250ലേറെ നർത്തകർ അണിനിരന്നിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോഴും നഗരം.
ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന 13 കിലോമീറ്റർ പാതയിൽ ഉടനീളം ട്രംപിനെ സ്വാഗതം ചെയ്യുന്ന ബോർഡുകളും അന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളും സ്ഥാപിച്ചതും വ്യത്യസ്തമായി. നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കാൻ 3000 കലാകാരന്മാരെയാണ് വഴിയരികിൽ ഉടനീളം അണിനിരത്തിയിട്ടുള്ളത്. 15,000 സ്കൂൾ വിദ്യാർഥികളും ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളുമായി അണിനിരന്നു.
Discussion about this post