ജയ്പുർ: ആണും പെണ്ണും അടുത്തിടപഴകുന്നത് ദഹിക്കാത്ത സദാചാരവാദികളുടെ കൂട്ടത്തിലേക്ക് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും. പൊതുസ്ഥലത്ത് സ്ത്രീയും പുരുഷനും ഇടപഴകുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ച ട്വീറ്റ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
ജയ്പൂരിലെ ഐപിഎസ് ഉദ്യോഗസ്ഥയായ അസ്ലം ഖാനാണ് തന്റെ ട്വിറ്ററിലൂടെ ഒരു ചിത്രം പങ്കുവെച്ച് വിവാദ പരാമർശം നടത്തിയത്. ഒരു യുവാവും യുവതിയും കൂടിയിരിക്കുന്ന ചിത്രം പങ്കുവെച്ച് അസ്ലം ഖാൻ കുറിച്ചത് ഇങ്ങനെ: ‘നമ്മുടെ കുട്ടികളെ പാർക്കിൽ കൊണ്ടുപോകുമ്പോൾ ഇത്തരം കാഴ്ചകളാണ് അവർ കാണുന്നത് എങ്കിൽ അവരുടെ ചോദ്യത്തിന് നാം എന്തു മറുപടി പറയും’. നെഹ്റു പാർക്കിൽ കുട്ടികളെ കൊണ്ടുപോയപ്പോൾ കണ്ട കാഴ്ചയാണിതെന്നും അവർ പറഞ്ഞു. അസ്ലം ഖാന്റെ സദാചാരം വിളമ്പുന്ന ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥ സദാചാരം പറയുന്നത് ശരിയല്ല എന്നും പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണം എന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യം ആണെന്നും ഉദ്യോഗസ്ഥയെ ചിലർ ഓർമ്മിപ്പിക്കുന്നു. അവരുടെ അനുവാദം ഇല്ലാതെ നിങ്ങൾക്ക് അവരുടെ ചിത്രം എടുക്കാനും അത് പോസ്റ്റ് ചെയ്യാനും എന്തു അവകാശമാണുള്ളത് എന്നും സോഷ്യൽമീഡിയ ചോദ്യം ചെയ്യുന്നു.
What do we explain to our kids when we take them to park for outing and they see this? @Talkakorapark..now taking kids to Nehru Park pic.twitter.com/qPDHRjGi4U
— Aslam Khan (@aslam_IPS) February 23, 2020
Discussion about this post