അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി. മുപ്പത്തിയാറു മണിക്കൂർ നീളുന്ന സന്ദർശനത്തിനായാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിൽ പുതിയ അധ്യായമായി മാറാവുന്ന സന്ദർശനത്തെ നയതന്ത്രലോകം ഉറ്റു നോക്കുകയാണ്.
ഭാര്യ മെലാനിയയും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു. 12.15-ന് സബർമതി ആശ്രമസന്ദർശനമാണ് ആദ്യത്തെ പരിപാടി. തുടർന്ന് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ‘നമസ്തേ ട്രംപ്’ പരിപാടിയിൽ ഇരു നേതാക്കളും പങ്കെടുക്കും.
Discussion about this post