ന്യൂഡല്‍ഹി: ഇന്ന് ദേശവ്യാപകമായി നിരാഹാര സമരം പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍ ജീവനക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. ബിഎസ്എന്‍എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 69,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നത്.
ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള് യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബിഎസ്എന്‍എല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബിഎസ്എന്‍എലിന്റെയും സഹസ്ഥാപനമായ എംടിഎന്‍എലിന്റെയും പുനരുജ്ജീവനത്തിന് 69,000 കോടി രൂപയുടെ പാക്കേജിനാണ് കഴിഞ്ഞകൊല്ലം മന്ത്രിസഭ അംഗീകാരം നല്‍കിയത്. 4ജി സ്പെക്രട്രം അനുവദിക്കല്‍, എംടിഎന്‍എല്ലുമായുള്ള ലയനം, ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി എന്നിവയും പാക്കേജില്‍ ഉള്‍പ്പെട്ടതാണ്.
Discussion about this post