ഇന്‍ഡോര്‍: എംബിഎ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. ആണ്‍കുട്ടികളോട് സംസാരിച്ചതിനാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അമര്‍ജീത് സിങ് എന്നയാളാണ് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലെത്തി അകാരണമായി ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിന് പുറത്തെത്തിയ ആണ് സുഹൃത്തുക്കളുമായി എംബിഎ വിദ്യാര്‍ത്ഥിനികള്‍ സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമര്‍ജീത് സിങ് എത്തിയത്. കലിപൂണ്ട അമര്‍ജീത് പെണ്‍കുട്ടികളെ ശകാരിക്കുകയും ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു. ഹോസ്റ്റലിന് അകത്ത് കയറിയും ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ആണ്‍കുട്ടികളുമായും തര്‍ക്കമുണ്ടായി.
ഇയാള്‍ സ്ഥിരമായി തങ്ങളെ വീക്ഷിച്ച്ക്കൊണ്ട് നടക്കാറുണ്ടെന്നും റോഡിലൂടെ നടക്കുമ്പോഴും മറ്റും തുറിച്ച് നോക്കാറുണ്ടെന്നും ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമര്‍ജീത് സിങും താമസിക്കുന്നത്. ആണ്‍സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് ഇയാളെ അലോസരപ്പെടുത്തിയിരുന്നതായി ഒരു സമീപവാസി പറഞ്ഞു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
Violence and abusive conduct with young college girls inside a private hostel premises in the name of moral policing in Indore @ndtv @OfficeOfKNath @ChouhanShivraj @BJP4MP @INCMP @shailendranrb @CPism @PrasadVKathe @sunilcredible #swarabhaskar #RubikaLiyaquat #ShaheenBaghProtest pic.twitter.com/0QGsI43XYO
— Anurag Dwary (@Anurag_Dwary) February 23, 2020
Discussion about this post