ന്യൂഡല്‍ഹി:വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരില് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരത്തിന് നേരെ കല്ലേറ്. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരക്കാരും അനുകൂലികളും തമ്മിലാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സമരക്കാരെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമം നടത്തുകയാണ്.
ഇന്ന് സമരം തുടങ്ങിയ ജഫ്രബാദിന് സമീപമാണ് കല്ലേറ് നടന്നത്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും ഒരേസമയം റാലി നടത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവസ്ഥലത്ത് പോലീസ് കൂടുതല്‍ സേനയെ വിന്യസിച്ചു.
അലിഗഢിലും സംഘര്‍ഷമുണ്ടായി. കാറുകള്‍ കത്തിച്ചു. സമരം നടക്കുന്ന അലിഗഢിലെ ഡല്‍ഹി ഗേറ്റിലാണ് സംഘര്‍ഷം നടന്നത്.
Delhi: Stone pelting between two groups in Maujpur area, tear gas shells fired by Police. pic.twitter.com/Yj3mCFSsYk
— ANI (@ANI) February 23, 2020
Discussion about this post