നാഗ്പുര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. നാഗ്പൂരില്‍ ഭീം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി.
ആര്‍എസ്എസ് മേധാവിയോട് ഒരു ആശയം പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്. നുണകളുടെ മറനീക്കി പുറത്തുവരൂ. ഇത് ജനാധിപത്യമാണ്. നിങ്ങളുടെ അജണ്ടയുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കൂ. അപ്പോള്‍ ആളുകള്‍ പറഞ്ഞുതരും മനുസ്മൃതിക്ക് അനുസരിച്ചാണോ അതോ ഭരണഘടനയ്ക്ക് അനുസരിച്ചാണോ രാജ്യം മുന്നോട്ടു പോകേണ്ടതെന്ന്- ആസാദ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയും എന്‍പിആറും ആര്‍എസ്എസിന്റെ അജണ്ടകളാണെന്നും ആസാദ് ആരോപിച്ചു.
രശിംബാഗ് ഗ്രൗണ്ടില്‍ യോഗം ചേരുന്നതിന് ഭീം ആര്‍മിക്ക് നേരത്തെ പോലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു.
Discussion about this post