ന്യൂഡൽഹി: വിമാന യാത്രക്കാർ പാലിക്കേണ്ട സാമാന്യ മര്യാദകൾ ഓർമ്മിപ്പിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ ട്വീറ്റ്. യാത്രക്കാരൻ സീറ്റ് ചരിക്കുമ്പോൾ പിന്നിലുള്ള യാത്രക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചിത്രം സഹിതമാണ് ട്വീറ്റ്. സഹയാത്രികൾക്ക് ബുദ്ധിമുട്ടിക്കുന്ന യാതൊന്നും യാത്രക്കാരിൽ നിന്നുണ്ടാകരുതെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യുഎസ് വിമാനത്തിൽ സീറ്റ് പിന്നിലേക്ക് ചെരിച്ച് യാത്രക്കാരൻ വിശ്രമിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റ്. വിമാനത്തിൽ നല്ല പെരുമാറ്റവും ചില മര്യാദകളും എല്ലായിപ്പോഴും പാലിക്കണം. നിങ്ങളുടെ സീറ്റ് സ്ലീപ്പർ ബെർത്ത് അല്ലെന്നും വ്യോമയാന മന്ത്രാലയം ഓർമപ്പെടുത്തി.
വിമാനത്തിൽ പരിമിതമായ സ്ഥലം മാത്രമേ യാത്രക്കാർക്കായി അനുവദിച്ചിട്ടുള്ളൂ. നിങ്ങൾക്ക് ചാഞ്ഞു വിശ്രമിക്കണമെങ്കിൽ ശ്രദ്ധയോടുകൂടി ചെയ്യുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ കുറിച്ച് കൂടി ചിന്തിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

A little bit of basic good manners and respect are always worth a thumbs up.
Your seat is not a sleeper berth. Don't be inconsiderate of other people's space.#BeAResponsibleTraveller #EtiquettesOfFlying pic.twitter.com/K8N30wLZRd
— Ministry of Civil Aviation (@MoCA_GoI) February 22, 2020

Discussion about this post