ബംഗളൂരു: കർണാടകയിലെ പരിപാടിക്കിടെ പാകിസ്താൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച 19കാരിയായ വിദ്യാർത്ഥിനിക്ക് എതിരെ ശ്രീരാമസേന. മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥി അമൂല്യ ലിയോണയെ കൊല്ലണമെന്നും അങ്ങനെ ചെയ്യുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്നുമാണ് ശ്രീരാമസേന നേതാവ് സഞ്ജീവ് മറാദിയാണ് കൊലവിളി നടത്തിയത്.
പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച പെൺകുട്ടിക്ക് ജാമ്യം നൽകരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. അർബുദം പോലെ രാജ്യവിരുദ്ധ പ്രവർത്തനം പടർന്ന് പിടിക്കുകയാണെന്നും ഇത്തരക്കാരെ കൊല്ലുകയാണ് പരിഹാരമെന്നും സഞ്ജീവ് പ്രകോപനപരമായ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ബെല്ലാരിയിലെ ശ്രീരാമസേനയുടെ പരിപാടിക്കിടെയായിരുന്നു നേതാവിന്റെ ആക്രോശം. ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന സമരത്തിനിടെ പാകിസ്താാൻ സിന്ദാബാദ് വിളിച്ച 19കാരി അമൂല്യയെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
Discussion about this post