ന്യൂഡൽഹി: വീണ്ടും കോടതിയിൽ നിന്നും നിർഭയ കേസ് പ്രതി വിനയ് ശർമ്മയ്ക്ക് തിരിച്ചടി. മാനസിക പ്രശ്നമുള്ളതിനാൽ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് വിനയ് ശർമ്മ നൽകിയ ഹർജിയാണ് ഡൽഹി പട്യാല ഹൗസ് കോടതി തള്ളിയത്. വിനയ് ശർമ്മയുടെ മനോനില തകരാറിലായതായും ഇക്കാരണത്താൽ വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല.
മനോരോഗത്തിനും തലക്കും കൈക്കുമേറ്റ പരിക്കിനുമാണ് വിനയ് ശർമ്മ ചികിത്സ ആവശ്യപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് തിഹാറിലെ മൂന്നാം നമ്പർ ജയിലിൽ വിനയ് ശർമ്മ ചുവരിൽ സ്വയം തലയിടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
അതേസമയം, മറ്റു മൂന്നു പ്രതികളിൽനിന്ന് വ്യത്യസ്തമായി വിനയ് ശർമ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ജയിൽ അധികൃതരും വ്യക്തമാക്കിയിരുന്നു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് രാവിലെ ആറിന് നടപ്പാക്കാൻ ഡൽഹി കോടതി ഉത്തരവിട്ടിരിക്കുകയാണ്.
Discussion about this post