മുംബൈ: യുവതിയെ പട്ടിയോട് ഉപമിച്ച ബിജെപി വക്താവിന് മറുപടിയുമായി ബോളിവുഡ് താരം സ്വര ഭാസ്ക്കര്‍. ട്വിറ്ററിലൂടെയാണ് സ്വര ഭാസ്ക്കര്‍ മറുപടി നല്‍കിയത്. സമൂഹമാധ്യമത്തിലൂടെയാണ് സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിജെപിയുടെ ദേശീയ വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ സ്ത്രീകളെ പട്ടിയോട് ഉപമിച്ചത്.
”ദേശീയ വക്താവ് പൊതുവേദിയില്‍ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നു! നിങ്ങള്‍ സ്വയം ലജ്ജിക്കണം അഗര്‍വാള്‍ ജി! കുറഞ്ഞ പക്ഷം മാതാപിതാക്കള്‍ നല്കിയ ദൈവത്തിന്റെ പേരെങ്കിലും കളങ്കപ്പെടുത്താതെ നോക്കണം.’ സ്വര കുറിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഭുജ് മന്ദിറിലെ സ്വാമി കൃഷ്ണ സ്വരൂപ് ദാസ്ജി ആര്‍ത്തവമുള്ള സ്ത്രീകളെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തില്‍ കലാശിച്ചിരുന്നു. ആര്‍ത്തവ കാലത്ത് ഭര്ത്താക്കന്മാര്ക്ക് ഭക്ഷണം പാകം ചെയ്ത് നല്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില് പട്ടികളായി ജനിക്കുമെന്നും അത് ഭക്ഷിക്കുന്നവര്‍ വേശ്യകളാകുമെന്നുമായിരുന്നു സ്വാമിയുടെ പരാമര്‍ശം.
Discussion about this post