വാഷിങ്ടണ്‍: പാരസൈറ്റ് മികച്ച വിദേശ ചിത്രം എന്നു പറഞ്ഞിരുന്നെങ്കില്‍ സഹിക്കാമായിരുന്നു, ഇതിപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തന്നെ ആ ചിത്രത്തിന് കൊടുത്തിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള് ട്രംപ്. ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റിന് മികച്ച സിനിമക്കുള്ള ഓസ്കര് നല്കിയതിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ട്രംപ്.
കൊളോറാഡോ സ്പ്രിങ്സില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്. വ്യാപാര ഉടമ്പടികളുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയുമായി എന്നും പ്രശ്നമാണെന്നും അതൊന്നും പോരാഞ്ഞിട്ടാണോ ഇപ്പോള്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും കൊടുക്കുന്നതെന്ന് ട്രംപ് ചോദിച്ചു.
‘ആ സിനിമ അത്ര മികച്ചതായിരുന്നോ? എനിക്കറിയില്ല.ദക്ഷിണകൊറിയയുമായി ഒരുപാടു പ്രശ്നങ്ങള്‍ നമുക്കുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നല്‍കിയിരിക്കുന്നത്. മികച്ച വിദേശ ചിത്രം എന്നു പറഞ്ഞിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തന്നെ കൊടുത്തിരിക്കുകയാണ് ‘- എന്ന് ട്രംപ് പ്രസംഗത്തിനിടെ പറഞ്ഞു.
പാരസൈറ്റിനെ വിമര്‍ശിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മികച്ച സഹനടനുള്ള പുരസ്കാരം ബ്രാഡ്പിറ്റിനു നല്‍കിയതിനെയും വിമര്‍ശിച്ചു. താന്‍ ഒരിക്കലും ബ്രാഡ് പിറ്റിന്റെ ഫാന്‍ ആയിരുന്നില്ലെന്ന് പറഞ്ഞ ട്രംപ് രാവിലെ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ പ്രസ്താവന നടത്തുന്ന നടനാണ് ബ്രാഡ് പിറ്റെന്നും പറഞ്ഞു.
Understandable, he can't read.#Parasite #BestPicture #Bong2020 https://t.co/lNqGJkUrDP
— NEON (@neonrated) February 21, 2020
Discussion about this post