ബംഗളൂരു: എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റ്ഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.
പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് അമൂല്യ എന്ന പെണ്‍കുട്ടിയാണ് പിടിയിലായത്. ഒവൈസിയുടെ പ്രസംഗത്തിന് ശേഷം സ്റ്റേജിലെത്തിയ പെണ്‍കുട്ടി മൈക്ക് കൈയ്യിലെടുത്ത് പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു.
മൂന്നുതവണ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി സദസ്സിലുള്ളവരോടും അത് ഏറ്റുവിളിക്കാന് ആവശ്യപ്പെടുകയും ചെയ്തു. പോലീസ് ഉടന്‍ തന്നെ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നും വിശദമായ അന്വേഷണം വേണമെന്നും സംഘാടകര്‍ വ്യക്തമാക്കി.
ശത്രുരാജ്യത്തെ പിന്തുണക്കുന്ന ഒരു നടപടിയേയും പിന്തുണക്കില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.അതേസമയം, ഇങ്ങനെയുള്ളവര്‍ പരിപാടിയില്‍ ഉണ്ടാവുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ വരില്ലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും ഒവൈസി പറഞ്ഞു.
എന്നാല്‍ പാകിസ്താന് സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാനാണ് ശ്രമിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ വാദം.സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റത്തിന് പോലീസ് കേസെടുത്തു.
Discussion about this post