റാഞ്ചി: ആർഎസ്എസ് പ്രവർത്തകരോട് ദേശീയത എന്ന വാക്ക് ഉപയോഗിക്കരുതെന്നും അത് ഹിറ്റ്ലറുടെ നാസിസത്തിൽനിന്ന് ഉരുത്തിരിഞ്ഞ പദമാണെന്നും സംഘടനാ തലവൻ തലവൻ മോഹൻ ഭാഗവത്. ജാർഖണ്ഡിലെ മൊറാബാദിയിലുള്ള മുഖർജി സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മോഹൻ ഭാഗവത്.
യുകെയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തിലാണ് ഭാഗവതിന്റെ നിർദേശം. ദേശീയത(നാഷണലിസം) എന്ന പദം ഉപയോഗിക്കരുത്. രാഷ്ട്രം (നേഷൻ), പൗരത്വം (നാഷണാലിറ്റി) തുടങ്ങിയ പദങ്ങളാണ് പകരം ഉപയോഗിക്കേണ്ടത്. ദേശീയത എന്ന് പറഞ്ഞാൽ ഹിറ്റ്ലർ, നാസിസം തുടങ്ങിയവ ആയാണ് ആളുകൾ കാണുകയെന്നും അദ്ദേഹം പറഞ്ഞു
മതമൗലിക വാദങ്ങൾ കാരണം രാജ്യത്ത് നിരവധി കുഴപ്പങ്ങൾ ഉണ്ടാകുന്നുണ്ട്. വൈവിധ്യങ്ങൾക്കിടയിലും ഹിന്ദു എന്ന പദത്തിൽ എല്ലാ ഇന്ത്യക്കാരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരുടെയും അടിമയാകുകയോ ആരെയും അടിമയാക്കുകയോ ചെയ്യുകയില്ലെന്നതാണ് ഇന്ത്യയുടെ നയം. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് ഇന്ത്യൻ സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്ത് ഇന്ത്യയെ എത്തിക്കുക എന്നതാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്നും ഭാഗവത് വ്യക്തമാക്കി.
Discussion about this post