ന്യൂഡൽഹി: രാജ്യത്ത് ഏപ്രിൽ ഒന്നുമുതൽ വിൽക്കുക ലോകത്ത് തന്നെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും. യുറോ നാല് നിലവാരത്തിൽനിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വെറും മൂന്നുവർഷംകൊണ്ടാണ് ഈ നേട്ടം ഇന്ത്യ സ്വന്തമാക്കുന്നത്. യൂറോപ്പിലെ യൂറോ ചട്ടങ്ങൾക്ക് സമാനമാണ് ബിഎസ് നിലവാരം.
വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ(സൾഫറിന്റെ) അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എന്ന ബിഎസ്6. 2017ലാണ് നിലവിലുള്ള ബിഎസ് 4 നിലവാരം നിലവിൽവന്നത്. നാലിൽനിന്ന് നരിട്ട് ആറിലേയ്ക്കാണ് രാജ്യം മാറുന്നത്.
Discussion about this post