ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍, വന്‍ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍. പതിനയ്യായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റും ജില്ലാ കളക്ടറുടെ ഓഫീസും വളഞ്ഞു.
നിയമസഭാ സമ്മേളനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസ്സാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കെതിരായ പ്ലക്കാര്‍ഡുകളും കൊടികളുമായാണ് പ്രതിഷേധക്കാര്‍ പ്രകടനവുമായെത്തിയത്.
പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തരുതെന്ന് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമാധാനപരമായ പ്രതിഷേധപ്രകടനമാണ് തങ്ങള്‍ നടത്തുന്നതെന്നും നിയമസഭാ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
Discussion about this post