നിസാമാബാദ്: ഏറെ പ്രതീക്ഷയോടെ മത്സരിച്ച തെരഞ്ഞെടുപ്പില്‍ പരാജയപ്പെയപ്പെട്ടതിന് പിന്നാലെ പ്രചാരണവേളയില്‍ സമ്മാനിച്ച പണവും സാരികളും തിരികെ നല്കാന് സമ്മതിദായകരോട് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി. തെലങ്കാനയിലെ നിസാമാബാദിലെ പാസം നര്‍സിംലൂ എന്ന സ്ഥാനാര്‍ത്ഥിയാണ് തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ജനങ്ങളോട് സമ്മാനങ്ങള്‍ തിരികെ നല്കാന് ആവശ്യപ്പെട്ടത്.
പ്രൈമറി അഗ്രികള്‍ച്ചര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്ന പാസം നര്‍സിംലൂ ഇന്ദല്‍വായി ഗ്രാമത്തിലെ സഹകരണ തെരഞ്ഞെടുപ്പിലാണ് മത്സരിച്ചത്. പ്രചാരണവേളയില്‍ സ്ത്രീകള്‍ക്ക് ഓരോ സാരിയും ഓരോ വോട്ടിനും മൂവായിരം രൂപയും നര്‍സിംലു നല്‍കിയിരുന്നു. കൂടാതെ പുരുഷന്മാര്ക്കും സത്രീകള്‍ക്കും മദ്യവും ലഘുപാനീയങ്ങളും നല്‍കിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ നര്‍സിംലുവിന് ലഭിച്ചത് ആകെ ഏഴ് വോട്ടാണ്. തെരഞ്ഞെടുപ്പില്‍, 98പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 79 വോട്ടും വിജയിക്ക് ലഭിച്ചു. പരാജയപ്പെട്ടതോടെ നര്‍സിംലൂ വോട്ടര്‍മാരുടെ വിധിയെ അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയതിനു പിന്നാലെ പാസം നര്‍സിംലൂ, പദയാത്ര സംഘടിപ്പിക്കുകയും വീടുകളിലെത്തി മുമ്പ് സ്വീകരിച്ച പണവും സമ്മാനങ്ങളും തിരികെ നല്‍കാനും ആവശ്യപ്പെടുകയും ചെയ്തു. ചില ആളുകള്‍, സ്വീകരിച്ച പണത്തില്‍ കുറച്ച് തിരികെ നല്കി. എന്നാല്‍ മറ്റു ചിലര്‍ ഒന്നും നല്‍കിയില്ല.
‘1981 മുതല്‍ താന്‍ പ്രൈമറി അഗ്രികള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയാണ് . എന്നാല്‍ ഇത്തവണ വോട്ടര്‍മാര്‍ എന്ന പരാജയപ്പെടുത്തി. ആളുകള്‍ക്കറിയാം എന്റെ പരാജയത്തിന്റെ കാരണം.’- നര്‍സിംലു പ്രതികരിച്ചു.
Discussion about this post