ന്യൂഡല്‍ഹി: ഉറച്ച സനാതന ഹിന്ദു എന്നായിരുന്നു മഹാത്മ ഗാന്ധിജി സ്വയം വിളിച്ചിരുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. ഡല്‍ഹിയില്‍ ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകം പ്രകാശനംചെയ്ത് സംസാരിക്കയായിരുന്നു മോഹന്‍ ഭാഗവത്.
ഭാരതീയ സങ്കല്‍പ്പത്തില്‍ നിറഞ്ഞതായിരുന്നു ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍. എന്നാല്‍, അദ്ദേഹം എല്ലാ മതങ്ങളെയും ആദരിച്ചിരുന്നെന്നു. വിവിധ ആരാധനാരീതികളെ ഗാന്ധി വേര്‍തിരിച്ചു കണ്ടിട്ടില്ല. ഹിന്ദുവാണെന്നതിനുള്ള തെളിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അദ്ദേഹത്തിന് മടിയുണ്ടായിട്ടില്ല. ഉറച്ച സനാതന ഹിന്ദുവെന്നാണ് ഗാന്ധി സ്വയം വിളിച്ചിരുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഗാന്ധിജിയുടെ നിലപാടുകളെ ചൂണ്ടിക്കാട്ടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി.തന്റെ വീഴ്ചകളില്‍ പ്രായശ്ചിത്തം ചെയ്യുന്നതിന് ഗാന്ധിജിക്ക് മടിയുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നത്തെക്കാലത്ത് പ്രക്ഷോഭങ്ങള്‍ക്ക് തെറ്റുസംഭവിക്കുകയും ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്താല്‍ പ്രക്ഷോഭം നടത്തുന്നവര്‍ സമാനമായനിലയില്‍ പരിഹാരം കാണുമോ എന്നും ഭാഗവത് ചോദിച്ചു.
Discussion about this post