മുംബൈ: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അതില്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. എന്‍പിആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
‘പൗരത്വഭേദഗതി നിയമവും (സിഎഎ) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍ആര്‍സി) ദേശീയ പൗരത്വ പട്ടികയും (എന്‍പിആര്‍) വ്യത്യസ്തമാണ്. പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. സംസ്ഥാനത്ത് ഒരിക്കലും എന്‍ആര്‍സി നടപ്പിലാക്കില്ല.
എന്‍ആര്‍സി നടപ്പിലാക്കിയാല്‍ അത് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും മാത്രമല്ല, ആദിവാസികളേയും ബാധിക്കും. അതേസമയം എന്‍പിആര്‍ എന്നത് സെന്‍സസ് ആണ്. ഞാന്‍ മനസിലാക്കിയത് അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ്. അത് എല്ലാ 10 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണ്.’ ഉദ്ധവ് താക്കറെ പറഞ്ഞു.
Discussion about this post