മുംബൈ: 2007ല്‍ നടന്ന അജ്മീര്‍ സ്ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍. സുരേഷ് നായര്‍ എന്നയാളാണ് അറസ്റ്റിലായത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധസേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഫോടന സമഗ്രികള്‍ നല്കി എന്നതാണ് ഇയാളെക്കെതിരേയുള്ള കുറ്റം. സ്ഫോടനത്തില്‍ മൂന്നു പേര് മരിക്കുകയും 17 പേര്‍ക്ക പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുരേഷ് നായര്‍ നര്‍മദ നദീതീരത്തെ തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മൂന്ന് പേര് കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് സുരേഷ് നായരാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കേസിലെ പ്രധാന പ്രതിയായ സുരേഷ് നായരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കേസില്‍ സന്ദീപ് ദാങ്കേ, രാമചന്ദ്ര എന്നിവരെ ഇനിയും പിടികൂടാനുണ്ട്.
അതേസമയം, കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് ആരോപിച്ച സ്വാമി അസീമാനന്ദയെ സംശയത്തിന്റെ ആനുകൂല്യം നല്കി 2017ല്‍ ജയ്പൂരിലെ എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പുറമെ ഹര്‍ഷദ് സോളങ്കി, ലോകേഷ് ശര്‍മ, മെഹുല്‍ കുമാര്‍, മുകേഷ് വസാനി, ഭരത് ഭായ്, ചന്ദ്രശേഖര്‍ എന്നിവരയും കോടതി കുറ്റവിമുക്തരാക്കി. എന്നാല്‍ യുഎപിഎ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ നടത്തിയ മൂന്ന് പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു.
Discussion about this post