വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക ഗാന്ധി. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘ഒരു മില്യന്‍ മനോഹരനിമിഷങ്ങള്‍… സ്നേഹം, കണ്ണീര്, ചിരി, ദേഷ്യം, സൗഹൃദം, കുടുംബം, ദൈവം തന്ന രണ്ട് മക്കള്‍, സ്നേഹമുള്ള 4 നായ്ക്കുട്ടികള്‍.. 6+23 വര്‍ഷം… ഇന്നേക്ക് 29 വര്‍ഷം…. എന്നേക്കും”, ചിത്രങ്ങള്‍ക്കൊപ്പം പ്രിയങ്ക ട്വീറ്റ് ചെയ്തു.
A million beautiful moments, love, tears, laughter, fury, friendship, family, two gifts from God, 4 unmatched canine fans and the irreplaceably tenacious wisdom of a lifetime together…. 6+23 years….29 years today….and forever! pic.twitter.com/9U3eA3RkmI
— Priyanka Gandhi Vadra (@priyankagandhi) February 18, 2020
ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ട് പിന്നാലെ ട്വീറ്റ് ചെ്തു: ”വിവാഹവാര്‍ഷികാശംസകള്‍ പി. ഒരുമിച്ചുണ്ടായിരുന്ന അനേക വര്‍ഷങ്ങള്‍ നമ്മെ ഒന്നായിത്തീര്‍ത്തു. നല്ലതും മോശവുമായ സമയങ്ങള്‍ നമ്മുടെ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കി. സന്തോഷവും ആരോഗ്യവും സ്നേഹവും നിറഞ്ഞ വര്‍ഷങ്ങള്‍ ആശംസിക്കുന്നു. നിനക്കരികിലുള്ള ഒരുപാട് വര്‍ഷങ്ങള്‍ ആഗ്രിക്കുന്നു… എന്തൊക്കെ സംഭവിച്ചാലും…” അദ്ദേഹം ആശംസ കുറിച്ചു. 1997 ഫെബ്രുവരി 18 നായിരുന്നു ഇവരുടെ വിവാഹം. റെയ്ഹാന്, മിറായ എന്നിവരാണ് മക്കള്‍.
Happy Anniversary P.Many years of togetherness has made us grow as one.Good times/tough times have made our lives so much more interesting. Wish you happier, healthier & love filled years. Looking forward to many more years by your side, no matter what comes ahead. 🤗😊❤️ pic.twitter.com/6QJ38ZWYZV
— Robert Vadra (@irobertvadra) February 18, 2020
Discussion about this post