ഹൈദരാബാദ്: രാത്രി പോകാന്‍ വണ്ടി കിട്ടാതിരുന്നപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ബസ് എടുത്ത് യാത്ര ചെയ്ത യുവാവിന്റെ സാഹസം. ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാന്‍ വേണ്ടിയാണ് യുവാവ് അതിസാഹസം ചെയ്തത്. തെലങ്കാനയിലെ വികാരാബാദില്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
തണ്ടൂര്‍ ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസാണ് യുവാവ് എടുത്ത് യാത്ര തിരിച്ചത്. ലക്ഷ്യസ്ഥാനത്ത് എത്തിയതിനു പിന്നാലെ ബസ് ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയും ചെയ്തു.
ഇയാള്‍ ബസ് സ്റ്റേഷനിലെ ജീവനക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വികാരാബാദ് പോലീസ് അറിയിച്ചു.
Discussion about this post