ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി ബോളിവുഡ് താരം സോനം കപൂര്‍. പിന്തിരിപ്പന് മണ്ടന്‍ പ്രസ്താവനകളായിരുന്നു മോഹന്‍ ഭാഗനതിന്റേതെന്ന് സോനം കപൂര്‍ പറഞ്ഞു. വിദ്യാസമ്പന്നരും സമ്പദ് ഭദ്രതയുമുള്ള കുടുംബങ്ങളില്‍ വിവാഹമോചന കേസുകള്‍ കൂടുതലാണെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞിരുന്നത്.
ഇതിന് മറുപടി നല്‍കുകയായിരുന്നു സോനം കപൂര്‍.”സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ? പിന്തിരിപ്പന് മണ്ടന്‍ പ്രസ്താവനകള്‍” എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം.രാഷ്ട്രീയ വിഷയങ്ങളിലും നേതാക്കളുടെ പ്രസ്താവനകളിലും തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാറുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് സോനം കപൂര്‍.
ഫെബ്രുവരി 16 ന് അഹമ്മദാബാദില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ വിവാദ പ്രസ്താവന. വിദ്യാഭ്യാസവും സമ്പദ് ഭദ്രതയുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചന കേസുകള്‍ കൂടുതലായി കാണപ്പെടുന്നത്. കാരണം വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരം കൂട്ടുമെന്നും ഇതോടെ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. സംഭവം വിവാദമായതോടെ നിരവധി പേരാണ് മോഹന്‍ ഭാഗവതിനെതിരെ രംഗത്തെത്തിയത്.