ന്യൂഡല്‍ഹി: ലോകത്തെ മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാഴ്ത്തുമ്പോള്‍ വിവാദ പരാമര്‍ശവുമായി ഹിന്ദുമഹാസഭാ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്. മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്നാണ് ചക്രപാണിയുടെ വാദം. കൊറോണ ഒരു വൈറസ് അല്ല എന്നും അദ്ദേഹം പറയുന്നു.
” കൊറോണ ഒരു വൈറസ് അല്ല, പക്ഷേ സാധൂജീവികളുടെ രക്ഷയ്ക്കെത്തിയ അവതാരമാണ്. അവയെ ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് എത്തിയിരിക്കുന്നത്”, ചക്രപാണി മഹാരാജ് പറയുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും മൃഗങ്ങളെ കൊല്ലരുതെന്നും സസ്യാഹാരത്തിലേക്ക് തിരിയണമെന്നും ഓര്‍മ്മിക്കാന്‍ നരസിംഹാവതാരത്തെപ്പോലെ പിറവി എടുത്തതാണ് കൊറോണ എന്നും മഹാരാജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post