മുംബൈ: വാക്ക് തര്‍ക്കത്തിനിടെ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ച യുവതിയെ യുവാവ് തീകൊളുത്തി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലാസല്‍ഗാവ് ബസ് സ്റ്റാന്‍ഡിലാണ് ദാരുണ സംഭവം. അമ്പതുശതമാനത്തോളം പൊള്ളലേറ്റ ലക്ഷ്മിബായി റാവത്ത്(35) ഇപ്പോള്‍ ചികിത്സയിലാണ്. യുവതിയെ തീകൊളുത്തിയ ശേഷം രാമേശ്വര്‍ ഭാഗവത് (25) സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു.
രാമേശ്വറും ലക്ഷ്മിബായിയും ഒരുമാസം മുന്‍പാണ് ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായത്. എന്നാല്‍ ഇതിനിടെ രാമേശ്വര്‍ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഇതില്‍ പ്രകോപിതയായ ലക്ഷ്മിബായി, ബസ് സ്റ്റാന്‍ഡിലേക്ക് രാമേശ്വറിനെ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം രാമേശ്വറിനൊപ്പം ഒരു ബന്ധുവും മറ്റൊരാളും ഉണ്ടായിരുന്നു.
തുടര്‍ന്ന് ലക്ഷ്മിബായിയും രാമേശ്വറും തമ്മില്‍ വാക്ക് തര്‍ക്കമായി. ശേഷം ലക്ഷ്മി കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. പിന്നാലെ, ലക്ഷ്മിയുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി രാമേശ്വര്‍ കൈക്കലാക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.