വാരണാസി:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിക്കുന്നതിനിടെ പൗരത്വ നിയമത്തിൽ കേന്ദ്രസർക്കാർ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരത്വ ഭേദഗതി നിയമവും അനുച്ഛേദം 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാരണാസിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏറെ സമ്മർദങ്ങളുണ്ടായിട്ടും പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ സർക്കാർ ഉറച്ചുനിന്നു. ഇക്കാര്യത്തിലുള്ള നിലപാട് തുടർന്നും അങ്ങനെതന്നെ ആയിരിക്കും മോഡി സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് വ്യക്തമാക്കി.
വാരണാസിയിലെ മുപ്പതോളം സർക്കാർ പദ്ധതികളുൾപ്പടെ ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി എത്തിയത്.
Discussion about this post