ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രശ്നമുള്ളവര്‍ തന്നെ കാണണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിനു പിന്നാലെ അമിത് ഷായുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങി ഷഹീന്‍ബാഗ് സമരക്കാര്‍. ഞായറാഴ്ചയാണ് മാര്‍ച്ച് നടത്തുക.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്നതാണ് അതില്‍ പ്രധാനം. ഈ നിയമവുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ആശങ്കകളുണ്ടെങ്കില്‍ തന്നെ വന്ന് കാണാന്‍ അമിത്ഷാജി പറഞ്ഞിരുന്നു. ഷഹീന് ബാഗിന് ഈ നിയമത്തില്‍ ആശങ്കയുണ്ട്. അതുകൊണ്ട് ഷഹീന് ബാഗിലെ എല്ലാവരും അമിത്ഷായുടെ അടുത്തേക്ക് പോവുകയാണ്. – സമരക്കാരില്‍ ഒരാള്‍ പറഞ്ഞു.
അമിത്ഷായെ കാണാന്‍ പ്രത്യേക പ്രതിനിധി സംഘത്തെ തങ്ങള്‍ അയക്കുന്നില്ലെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു. ‘അമിത് ഷാ മറുപടി നല്‍കേണ്ടത് പ്രതിനിധികള്ക്കല്ല മറിച്ച് എല്ലാവര്‍ക്കുമാണ്. പ്രതിനിധി സംഘത്തില്‍ ഞങ്ങള്‍ എല്ലാവരും അംഗങ്ങളാണ്.’ അവര്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു അപേക്ഷയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു.
Discussion about this post