ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ രൂക്ഷമായി പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രോഗി മരിച്ചതിന് ശേഷം പരിശോധനക്ക് വരുന്ന വിഡ്ഢിയായ ഡോക്ടറെപ്പോലെയാണ് അമിത് ഷായെന്ന് മമത പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ചായിരുന്നു മമതയുടെ പരിഹാസം.തങ്ങളോട് യോജിക്കാത്തവരെ വെടിവെക്കാനാണ് ഇന്ന് ചിലര്‍ ആവശ്യപ്പെടുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു.
ജനങ്ങളെ പ്രകോപിപ്പിച്ചതിന് ശേഷം ഇപ്പോഴത് തെറ്റായിരുന്നു എന്ന് പറയുന്നതു കൊണ്ടെന്ത് കാര്യമെന്നും മമത ചോദിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലു എന്ന തരത്തിലുള്ള പ്രസംഗങ്ങളും, തെരഞ്ഞെടുപ്പ് ഇന്ത്യ-പാക് മത്സരം പോലയാണ് എന്ന തരത്തിലുള്ള പ്രയോഗങ്ങളും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
കൂടാതെ ഇത്തരം പ്രകോപനപരമായ പരാമര്‍ശങ്ങളെല്ലാം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിരിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മമത രംഗത്തെത്തിത്.
Discussion about this post