ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം മണ്ഡലമായ വാരണാസിയില്‍ ഞായറാഴ്ച സന്ദര്‍ശനം നടത്തും. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന് ദയാല്‍ ഉപാധ്യായയയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. കൂടാതെ ദീന്‍ദയാല്‍ ഉപാധ്യായ മെമോറിയല്‍ സെന്ററും പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യും.
നിരവധി പദ്ധതികളാണ് അന്നേ ദിവസം ഉദ്ഘാടനം ചെയ്യാനുള്ളത്. പ്രതിമ അനാച്ഛാദനത്തിന് പുറമെ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ 430 ബെഡുകളുള്ള സര്‍ക്കാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും സ്വകാര്യ ട്രെയിന്‍ സര്‍വീസായ മഹാകാല്‍ എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. വാരാണസി, ഉജ്ജെയിനി, ഓംകാരേശ്വര്‍ എന്നീ ജ്യോതിര്‍ലിംഗം തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനാണ് മാഹാകാല്‍ എക്സ്പ്രസ്.
കാശി ഏക് രൂപ് അനേക് പരിപാടിയും ഉദ്ഘാടനം ചെയ്യും. ശ്രീ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുല നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 19 ഭാഷകളില്‍ പുറത്തിറക്കുന്ന ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥിന്റെ മൊബൈല്‍ ആപ്ലിക്കേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചൗഹാഘട്ട്-ലെഹാര്‍താരാ പാലം ഉദ്ഘാടനത്തിന് ശേഷം പൊതുപരിപാടിയെയും അഭിസംബോധന ചെയ്യും.
Discussion about this post