ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നടന്ന സൈനിക നീക്കത്തില്‍ സുരക്ഷാ സേനയ്ക്ക് നേരെ പ്രതിഷേധം. പ്രതിഷേധക്കാര്‍ സേനയുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.
ഷോപ്പിയാനിലെ കപ്രാനില്‍ ഇന്ന് പുലര്‍ച്ചെയാണ് സുരക്ഷാ സേനയും ഭീകരരുമായി
ഏറ്റുമുട്ടല്‍ നടന്നത്. അഞ്ച് ലഷ്‌കര്‍ ഇ തോയിബ അംഗങ്ങളും ഒരു ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയിലെ അംഗവുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതൊടെ ഒരാഴ്ചക്കുള്ളില്‍ പന്ത്രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്.
#WATCH: Protesters pelt stones on the vehicles of security forces in Shopian following the encounter in Kapran Batagund area which concluded earlier today. 6 terrorists were neutralised and one Army jawan died in action. #JammuandKashmir pic.twitter.com/0YHX3sFAX9
— ANI (@ANI) November 25, 2018
ഭീകകര്‍ രക്ഷപ്പെടുന്ന സാധ്യത തടയുക ലക്ഷ്യമിട്ട് ജില്ലയിലെ മൊബൈല്‍,ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ അധികൃതര്‍ വിച്ഛേദിച്ചിട്ടുണ്ട്.
Discussion about this post