ന്യൂഡൽഹി: നിർഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു. നിർഭയ കേസ് പരിഗണിച്ച് ഉത്തരവ് വായിക്കുന്നതിനിടെയാണ് സംഭവം. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സർക്കാർ ഹർജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ തന്നെ, കോടതി ജീവനക്കാർ ജസ്റ്റിസിനെ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയി. ചേംബറിലെത്തിച്ച ജഡ്ജിയെ സുപ്രീംകോടതി ഡോക്ടർമാരെത്തി പരിശോധിച്ചു. ഹർജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയെന്ന പറയുന്നതിനിടെ ജസ്റ്റിസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഹർജി മാറ്റുന്ന കാര്യത്തിൽ വിധി പറയാൻ ജസ്റ്റിസ് അശോക് ഭൂഷണോട് ആവശ്യപ്പെടുകയായിരുന്നു. അശോക് ഭൂഷൺ തീരുമാനം പറയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നേരെ ജസ്റ്റിസ് ആർ ഭാനുമതി കുഴഞ്ഞ് വീണത്.
Discussion about this post