ന്യൂഡല്‍ഹി: മൂന്നാംതവണയും ഡല്‍ഹിയില്‍ വിജയിച്ച അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം. പൊതുജനങ്ങള്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെന്നാണ് കെജ്രിവാള് നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, ക്ഷണം ലഭിച്ച മോഡി ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. പൊതുജനങ്ങളെ മാത്രം ക്ഷണിച്ച സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും ക്ഷണിക്കുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു.
70 അംഗ നിയസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. ഇത്തവണ രാജ്യതലസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ബിജെപിക്ക് വന്‍ തിരിച്ചടിയായിരുന്നു എഎപിയുടെ വിജയം.
Discussion about this post