ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാര്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചതെന്ന് രാഹുല്‍ ചോദിച്ചു.
പുല്‍വാമ ഭീകരാക്രണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ട്വിറ്ററിലൂടെയായിരുന്നു മോഡി ആക്രമണത്തില്‍ ജീവന് നഷ്ടമായ സിആര്‍പിഎഫ് ജവാന്മാര്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചത്. ‘കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും പുല്‍വാമ ജവാന്മാരെ സ്മരിച്ചു. ശേഷം മോഡി സര്‍ക്കാരിനെതിരെ ട്വിറ്ററിലൂടെ ചോദ്യങ്ങളുമുയര്‍ത്തി. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്..? ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി..? ആക്രമണത്തിന് അനുവദിച്ചുകൊണ്ട് സുരക്ഷാ വീഴ്ച വരുത്തിയ ബിജെപി സര്‍ക്കാരില്‍ ആരാണ് അതിന് ഉത്തരവാദി..? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി മോഡിയോട് ചോദിച്ചത്.
Discussion about this post