ന്യൂഡൽഹി: അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ജന്മവാർഷികത്തിൽ ആശംസകളുമായി ഭർത്താവും മുൻ ഗവർണറുമായ സ്വരാജ് കൗശൽ. ട്വിറ്ററിലൂടെയായയിരുന്നു ആശംസ. മുമ്പൊരു പിറന്നാൾ ദിനത്തിൽ കേക്കിന് മുന്നിൽ കത്തിയുമായി പുഞ്ചിരിയോടെയിരിക്കുന്ന സുഷമയുടെ ചിത്രമാണ് സ്വരാജ് കൗശൽ ആശംസാ വാക്കുകൾക്ക് ഒപ്പം പങ്കുവച്ചിരിക്കുന്നത്. ”സന്തോഷ ജന്മദിനം സുഷമ സ്വരാജ് – നമ്മുടെ ജീവിതത്തിന്റെ സന്തോഷം” എന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.
അതേസമയം, സുഷമ സ്വരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അവരുടെ സ്മരണയ്ക്കായി ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന സ്ഥാപനങ്ങൾക്ക് സുഷമ സ്വരാജിന്റെ പേരിടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി ഭാരതീയ കേന്ദ്ര സുഷമ സ്വരാജ് ഭവൻ എന്നും ഫോറിൻ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവ്വീസ് എന്നും ഇനി മുതൽ അറിയപ്പെടും. ഇന്ത്യൻ വിദേശ ഇടപെടലുകളിൽ മന്ത്രിയായിരിക്കെ സുഷമ സ്വരാജ് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് നടപടി.
Happy birthday ! @SushmaSwaraj – the joy of our lives.
-Bansuri Swaraj@governorswaraj pic.twitter.com/ommuPdvqo3— Governor Swaraj (@governorswaraj) February 13, 2020