ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാതാവിനെ അപമാനിച്ച വിവാദം കെട്ടടങ്ങും മുന്‍പേ പിതാവിനെയും വിളിച്ച് രൂക്ഷ വിമര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മോഡിയുടെ പിതാവിനെയും താരതമ്യം ചെയ്താണ് കോണ്‍ഗ്രസ് നമേതാവ് വിലാസ്റാവു മുട്ടെംവാര്‍ വിവാദത്തില്‍ കുടുങ്ങിയത്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു വിവാദ പ്രസംഗം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നുണ്ട്. മോഡി പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് ആര്‍ക്കുമറിയില്ലായിരുന്നു. ഇന്നും പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് ആര്‍ക്കുമറിയില്ല. എന്നാല്‍ എല്ലാവര്ക്കും രാഹുല്‍ ഗാന്ധിയുടെ അച്ഛനെ അറിയാം – രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ മാതാവിന്റെ പേരും എല്ലാവര്ക്കും സുപരിചിതമാണ്. – ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ പിതാവോ? പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. മോട്ടിലാല്‍ നെഹ്റുവാണ് ജവഹര്‍ലാന്‍ നെഹ്റുവിന്റെ പിതാവ്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് തലമുറയെ കുറിച്ച് എല്ലാവര്ക്കും അറിയാം. എന്നാല്‍ മോഡിയുടെ അച്ഛനാരാ ?? ആര്‍ക്കുമറിയില്ല. എന്നിട്ടാണയാള്‍ കണക്കും പറഞ്ഞ വരുന്നതെന്ന് വിലാസ്റാവു പറയുന്നു.
വിലാസ്റാവു മുട്ടെംവാറിന്റെ പരാമര്‍ശം വ്യാപക വന്‍ പ്രതിഷേധത്തിന് വഴി വച്ചിട്ടുണ്ട്. മുന്‍പ് മോഡിയുടെ മാതാവിനെ രൂപയുടെ മൂല്യവുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍ രംഗത്ത് എത്തിയതിനെ മോഡി തന്നെ വിമര്‍ശിച്ചിരുന്നു. തന്റെ വൃദ്ധയായ അമ്മയെ അനാവശ്യമായി രാഷ്ട്രീയ വാഗ്വാദത്തിനായി ഉപയോഗിക്കുകയാണ്. തന്നെ അല്ലാതെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്നാണ് മോഡി പ്രതികരിച്ചത്.
Discussion about this post