ന്യൂഡൽഹി: സമ്പൂർണ്ണ സ്വകാര്യവത്കരണം ഈ ഏപ്രിലിൽ തുടങ്ങാനിരിക്കെ എയർ ഇന്ത്യയ്ക്ക് പുതിയ ചെയർമാൻ. എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി (സിഎംഡി) രാജീവ് ബൻസലിനെയാണ് നിയമച്ചിരിക്കുന്നത്.
ഇക്കാര്യം പേഴ്സണൽ മന്ത്രാലയമാണ് വ്യാഴാഴ്ച അറിയിച്ചത്. അശ്വനി ലൊഹാനി വിരമിച്ച ഒഴിവിലാണു നിയമനം. 1988 ബാച്ച് നാഗാലാൻഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബൻസൽ. ഇപ്പോൾ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്.
അഡീഷണൽ സെക്രട്ടറിയുടെ പദവിയും ശമ്പളവുമാണ് എയർ ഇന്ത്യ സിഎംഡി എന്ന നിലയിൽ ഇദ്ദേഹത്തിനു ലഭിക്കുക.
Discussion about this post