ന്യൂഡൽഹി: പാചകവാതക വില വീണ്ടും ഉയർന്നതോടെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ കുത്തിപ്പൊക്കി ട്രോളുകയാണ് സോഷ്യൽമീഡിയ. ഇതേ പാത തെരഞ്ഞെടുത്ത കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, പാചകവാതക വില വർധനവിനെതിരെ സ്മൃതി ഇറാനി നടത്തിയ പഴയ സമരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകുയാണ്. യുപിഎ ഭരണകാലത്ത് പാചകവാതക വില വർധനവിനെതിരെ ബിജെപി നടത്തിയ സമരത്തിന്റെ ചിത്രങ്ങളാണ് രാഹുൽ പോസ്റ്റ് ചെയ്ത് കേന്ദ്രസർക്കാരിനെ പരിഹസിക്കുന്നത്.
പാചകവാതകത്തിന് 150 രൂപ വർധിക്കുമെന്ന് മുൻകൂട്ടി കണ്ട് ബിജെപി നേതാക്കൾ നടത്തിയ പ്രതിഷേധത്തെ അംഗീകരിക്കുന്നുവെന്ന് സ്മൃതി ഇറാനിയുടെ പഴയ ചിത്രങ്ങൾ പങ്കുവെച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഡൽഹി തെരഞ്ഞെടുപ്പിന് പിന്നാലെ പാചകവാതകത്തിന് വലിയ രീതിയിൽ സർക്കാർ വില വർധിപ്പിച്ചിരുന്നു. സിലിണ്ടറൊന്നിന് 144 രൂപയാണ് വർധിപ്പിച്ചത്. സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കുന്ന വില വർധനവ് പിൻവലിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.
I agree with these members of the BJP as they protest the astronomical 150 Rs price hike in LPG cylinders. #RollBackHike pic.twitter.com/YiwpjPdTNX
— Rahul Gandhi (@RahulGandhi) February 13, 2020
Discussion about this post