ന്യൂഡല്‍ഹി: പേപ്പര്‍ ഒഴിവാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് കാബിനറ്റ് തല മന്ത്രിസഭാ യോഗങ്ങള്‍. സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കാന്‍ യുപി മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അടുത്ത ആഴ്ച മുതല്‍ നടക്കുന്ന കാബിനറ്റ് യോഗങ്ങളില്‍ കടലാസുകള്‍ ഉപയോഗിക്കില്ലെന്നാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം. മന്ത്രിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അവരവര്‍ക്കുള്ള ഐപാഡുകളിലേക്കാവും ഇനി നല്‍കുക. ആവശ്യമെങ്കില്‍ ഐ പാഡുകള്‍ ഉപയോഗിക്കാന്‍ എംഎല്‍എമാര്‍ക്ക് പരിശീലനം നല്‍കുമെന്നും യോഗി സര്‍ക്കാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ജോലികളില്‍ ഏറിയ പങ്കും എഴുതി തയ്യാറാക്കുന്ന മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥ് തന്നെയാണ് പുതിയ നീക്കത്തിന് പിന്നില്‍.
Discussion about this post