ഡോംബിവിലി: വളര്‍ത്തു നായ കുരച്ച് ബഹളം ഉണ്ടാക്കിയതിന് അടമയായ യുവതിയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം യുവതി മരണപ്പെട്ടു. മുംബൈ ഡോംബിവിലി സ്വദേശിയായ നാഗമ്മ ഷെട്ടിയെന്ന മുപ്പത്തിയഞ്ചുകാരിയാണ് അയല്‍ക്കാരുടെ മര്‍ദ്ദനത്തില്‍ മരണപ്പെട്ടത്.
ഏറെ നാളായി ഒരു തെരുവ് നായയെ ഇവര്‍ സംരക്ഷിക്കുന്നുണ്ടായിരുന്നു. നാഗമ്മ സംരക്ഷിച്ചിരുന്ന നായ കുരച്ച് ബഹളം വച്ചതിന് അയല്‍ക്കാര്‍ പ്രശ്നമുണ്ടാക്കിയിരുന്നു. അയല്‍ക്കാരായ നാലു സ്ത്രീകളുമായുണ്ടായ വാക്കുതര്‍ക്കം കൈയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ഇവരുടെ നെഞ്ചിലും മര്‍ദ്ദനമേറ്റിരുന്നുവെന്നാണ് ലഭിക്കുന്ന വിവര. മര്‍ദനമേറ്റതിന് പിന്നാലെ പരാതി നല്കാന് നാഗമ്മ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുടെ അവസ്ഥ കണ്ട പോലീസ് വൈദ്യ സഹായം തേടാന്‍ നിര്‍ദേശിച്ച് മടക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ ഇവര്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഇവര്‍ക്ക് നെഞ്ചുവേദന കലശലാവുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Discussion about this post