ലക്നൗ: ലക്നൗ കോടതിയില്‍ ബോംബ് സ്ഫോടനം. മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
അഭിഭാഷകര്‍ക്ക് ഇടയിലെ ആഭ്യന്തര തര്‍ക്കം ആണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കോടതിയില്‍ ഉണ്ടായിരുന്ന സഞ്ജീവ് ലോധി എന്ന അഭിഭാഷകനെ ലക്ഷ്യം വച്ചാണ് ബോബ് ആക്രമണം നടന്നതെന്ന് ലക്നൗ പോലീസ് വ്യക്തമാക്കി.
സ്ഫോടനം നടന്നയുടനെ പോലീസും ബോബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ കോടതി പരിസരത്ത് നിന്ന് മൂന്ന് ബോംബുകള്‍ കൂടി കണ്ടെത്തി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജിത്തു യാഥവ് എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post