ഗാന്ധിനഗര്‍: വീഡിയോ കോളിലൂടെയുള്ള ഒരു വിവാഹ നിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ഒരു കുടുംബമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി വൈറലായത്.
ഓരോ മരപ്പലകയിലും ഓരോ മൊബൈല്‍ ഫോണുകള്‍ വെച്ചു, ഫോണിലെ വീഡിയോ കോളിലൂടെ പ്രതിശ്രുത വരനും വധുവും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് വിവാഹ നിശ്ചയ ചടങ്ങുകള്‍ പുരോഗമിച്ചു. ചടങ്ങില്‍ യുവതിയെ തിലകമണിയിക്കുന്ന ചടങ്ങുണ്ട്. ആ തിലകമാവട്ടെ യുവതി പ്രത്യക്ഷപ്പെട്ട ഫോണിന്റെ സ്ക്രീനിലാണ് അണിയിച്ചത്.
ചടങ്ങില്‍ പങ്കെടുക്കാനായി ഇരുവരുടെയും ബന്ധുക്കള്‍ നേരിട്ടെത്തിയിട്ടുണ്ട്. എന്തായാലും ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതിലാണ് ഷെയര്‍ചെയ്യപ്പെടുന്നത്.
Hey, Team #MetroPark look what you have done? 😆@RanvirShorey @AbiVarghese @purbijoshi @ajayanvenu@OmiOneKenobe @vegatamotia @ErosNow. @anandmahindra here's what I found in my #Whatsappwonderbox. 😝 pic.twitter.com/bAKbpThnzH
— RΛHUL NINGOT (@RahulNingot) February 12, 2020
Discussion about this post