ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തുടരുമോ അതോ പുതുമുഖം എത്തുമോ എന്നറിയാൻ ഏപ്രിൽ വരെ കാത്തിരിക്കണമെന്ന് പാർട്ടി വൃത്തങ്ങൾ. ഡൽഹി തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ കൂടി പശ്ചാത്തലത്തിൽ പാർട്ടി നേതൃത്വത്തിന് എതിരേയും വിമർശനം ശരങ്ങൾ എത്തിയതോടെയാണ് പാർട്ടിക്ക് ശക്തമായ ഒരു നേതൃനിര ഉടൻ വരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഒപ്പം സോണിയാ ഗാന്ധിയുടെ അനാരോഗ്യ അവസ്ഥ കൂടി പരിഗണിച്ചാണ് അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെടുക്കാമെന്ന് നേതൃത്വം അറിയിച്ചിരിക്കുന്നത്.
പാർട്ടിയുടെ അഖിലേന്ത്യാ നേതൃസ്ഥാനം ആർക്കെന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഏപ്രിലിൽ തീരുമാനമെടുക്കും. ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കുന്ന പ്ലീനറി സെഷനിലാണ് തീരുമാനമെടുക്കുക. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇനിയും വരാനുണ്ട്.
മുഴുവൻ സമയ ദേശീയ അദ്ധ്യക്ഷനുണ്ടാവണമെന്ന ആവശ്യമാണ് പാർട്ടിയിൽ ശക്തമാകുന്നത്. അതിനാൽ തന്നെ പ്ലീനറി സെഷനിൽ കാര്യമായ ചർച്ച തന്നെ അധ്യക്ഷ സ്ഥാനത്തെ കുറിച്ച് നടക്കും.
Discussion about this post