ന്യൂഡല്‍ഹി: സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പ്രതിഷേധവുമായി ഭീം ആര്‍മി. പ്രതിഷേധ സൂചകമെന്നോണം ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 23നാണ് ബന്ദ്. ഉഉത്തരവിനെ മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് വേണ്ടി എല്ലാ പട്ടികജാതി-വര്‍ഗ എംപിമാരും എംഎല്‍എമാരും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരത് ബന്ദിന് പുറമെ, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭീം ആര്‍മി പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഫെബ്രുവരി 16ന് മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റിലേക്കാണ് മാര്‍ച്ച് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ഞായറാഴ്ച്ച വ്യക്തമാക്കിയിരുന്നു.
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസുകളിലായിരുന്നു സുപ്രീം കോടതിയുടെ വിധി. ഭരണഘടനയുടെ 16(4) 16(4എ) വകുപ്പുകള്‍ പ്രകാരം സംവരണം വേണോ വേണ്ടയോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
Discussion about this post