ബിദര്‍(കര്‍ണാടക): രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക ബിദറിലെ ഷഹീന് സ്കൂള്‍ അധികൃതര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപമാനിക്കുന്ന തരത്തില്‍ ഒരു നാടകവും സ്കൂളില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ പബ്ലിക് ഇന്സ്ട്രക്ഷന് നല്കിയ വിശദീകരണത്തില്‍ സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
അത്തരത്തിലുള്ള കലാപരിപാടി പ്രൈമറി സ്കൂളിലോ ഹൈസ്കൂളിലോ നടന്നിട്ടില്ല. പ്രധാനമന്ത്രിയോട് ഞങ്ങള്‍ക്ക് ബഹുമാനമാണെന്നായിരുന്നു അധികൃതരുടെ മറുപടി. വിഷയവുമായി ബന്ധപ്പെട്ട് ഷഹീന് സ്കൂള്‍ അധികൃതര്‍ക്ക് രണ്ട് നോട്ടീസാണ് അയച്ചിട്ടുള്ളത്.
സ്കൂള്‍ അധികൃതര്‍ നല്കിയ വിശദീകരണത്തെ ബിദര്‍ ഡിഡിപിഐ ചന്ദ്രശേഖര്‍ തള്ളി. സത്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് സ്കൂള്‍ അധികൃതര്‍ നല്കിയ വിശദീകരണമെന്നാണ് ഡിഡിപിഐ വ്യക്തമാക്കിയത്. അടിസ്ഥാനമില്ലാതെ വാര്‍ത്തകര്‍ പ്രചരിക്കാറില്ല. സത്യമെന്താണെന്ന് നമ്മുക്ക് അറിയാം. ഒന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധിക്കാന്‍ വേണ്ടി സ്കൂള്‍ അധികൃതര്‍ക്ക് പറയാന്‍ കഴിയില്ലെന്നും ഡിഡിപിഐ വിശദമാക്കി.
സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്ക് നല്‍കും. സ്കൂളിനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ഉയര്‍ന്ന അധികാരികള്‍ തീരുമാനിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെയും(സിഎഎ) ദേശീയ പൗരത്വ പട്ടികയെയും(എന്‍ആര്‍സി) എതിര്‍ക്കുന്ന സ്കൂള്‍ നാടകം അവതരിപ്പിച്ചതിനാണ് സ്കൂളിനെതിരെ പോലീസ് കേസെടുത്തത്. കര്‍ണാടകയിലെ ബിദറിലെ ഷഹീന് എജുക്കേഷന്‍ ട്രസ്റ്റിനെതിരെയാണ് കേസെടുത്തത്. നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസെടുത്തത്. സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
Discussion about this post