മഹാരാഷ്ട്രയില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കും; പുതിയ ചുവടുവെയ്പ്പിന് ആംആദ്മി; ഡല്‍ഹി ആവേശം തുണയ്ക്കുമെന്ന് വിശ്വാസം

ഡല്‍ഹിയില്‍ കണ്ട ആവേശം തങ്ങളുടെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് പുതിയ തീരുമാനം.

മുംബൈ: ഡല്‍ഹിയില്‍ 70 ല്‍ 63 സീറ്റും നേടി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി വലിയ ആത്മവിശ്വാസത്തിലാണ്. മഹാരാഷ്ട്രയില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ഡല്‍ഹിയില്‍ കണ്ട ആവേശം തങ്ങളുടെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് പുതിയ തീരുമാനം. മഹാരാഷ്ട്രയില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ പ്രീതി ശര്‍മ്മ മേനോനാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ജല്‍ഹി മോഡല്‍ ഭരണം വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ തോല്‍പ്പിക്കാന്‍ സമാനമനസ്‌കരെ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ പാര്‍ട്ടിയെന്നും പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു.

Exit mobile version