ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയം നേരിട്ടതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ. വിശ്വാസ് നഗറില്‍നിന്ന് വിജയിച്ച ബിജെപിയുടെ ഒപി ശര്‍മയാണ് വിവാദ പരാമര്‍ശവുമായി ഇത്തവണ രംഗത്തെത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
കെജ്രിവാള്‍ ഭീകരവാദിയാണെന്ന ആരോപണം ആവര്‍ത്തിച്ച ശര്‍മ കെജ്രിവാള്‍ ഒരു അഴിമതിക്കാരനാണെന്നും ആരോപിച്ചു. ഭീകരവാദികളോട് കെജ്രിവാള്‍ അനുകമ്പ കാട്ടുന്നുവെന്നും പാക് സൈനിക വക്താവെന്ന തരത്തിലാണ് പെരുമാറുന്നതെന്നും ശര്‍മ പറഞ്ഞു.
കെജ്രിവാള്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭീകരവാദി എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുകയെന്നും ശര്‍മ എഎന്‍ഐയോട് പറഞ്ഞു.
ബിജെപി എംപി പര്‍വേഷ് വര്‍മ്മ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഒപി ശര്‍മ ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.