വൈദ്യുത ബില്‍ അടച്ചില്ല: ബിഎസ്പി അധ്യക്ഷ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി ഉദ്യോഗസ്ഥര്‍

ലക്‌നൗ: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ ‘ഫ്യൂസ്’ ഊരി ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥര്‍. ബുധനാഴ്ച രാവിലെയാണ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മായാവതിയുടെ വീട്ടിലെ ‘ഫ്യൂസ്’ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ ഊരിയത്.

ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുളള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ബില്‍ തുകയായ 67000 രൂപ സമയത്തിന് അടയ്ക്കാതെ കുടിശ്ശികയായതോടെയാണ് നടപടി. തുടര്‍ന്ന് ഉടന്‍ തന്നെ മായാവതിയുടെ ബന്ധുക്കള്‍ 50000 രൂപ കെട്ടിയതോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

അതെസമയം ഇത് ഒരു സാധാരണ നടപടി മാത്രമാണെന്നും ഇതില്‍ യാതൊരു വിധ രാഷ്ട്രീയവുമില്ലെന്നും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബില്‍ തുക കുടിശ്ശികയായതോടെയാണ് നടപടി സ്വീകരിച്ചത്. പണം അടച്ചതോടെ, വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും അവര്‍ വ്യക്തമാക്കി.

Exit mobile version